പട്ടികജാതി വികസന വകുപ്പിനു കീഴിലുളള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2024 – 25 അധ്യയന വർഷം നിലവിൽ ഒഴിവുളള ഫുട്‌ബോൾ കോച്ച് തസ്തികയിലേയ്ക്ക് എൻ ഐ എസ് ഡിപ്ലോമ, എൻ ഐ എസ് സർട്ടിഫിക്കറ്റ്, ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി, ഫുട്‌ബോൾ സ്‌പെഷ്യലൈസേഷൻ, എ ഐ എഫ് എഫ് കോച്ചിംഗ് ലൈസൻസ് എന്നീ അടിസ്ഥാന യോഗ്യതയുളള ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നവംബർ 18 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് – ഇൻ – ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർത്ഥികൾ ആവശ്യമായ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫുട്ബോൾ കോച്ച് നിയമനം
Leave a comment
Leave a comment