അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

At Malayalam
1 Min Read

പി പി ദിവ്യ രാജിവച്ച ഒഴിവിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെകെ രത്മകുമാരി വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ രത്നകുമാരി, 24 അംഗ ഭരണസമിതിയിൽ 16 വോട്ടുകൾ നേടിയാണ് കോൺഗ്രസിന്‍റെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തി സി പി എമ്മിന്‍റെ കെ കെ രത്നകുമാരി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പിപി ദിവ്യ എത്തിയില്ല.

രത്ന കുമാരിക്ക് ദിവ്യ ഫേസ് ബുക്കിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയമെന്ന് പിപി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ നാല് സംസ്ഥാന അവാർഡുകൾ. ഇങ്ങനെ ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അഴിക്കോടനും നായനാരും കെ. കരുണാകരനു മുൾപ്പെടുന്ന നിരവധി ജനനേതാക്കൾക്ക് ജന്മം നൽകിയ കലയുടെ കൈത്തറിയുടെ തിറയുടെ നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്നും ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റിൽ ദിവ്യ കുറിച്ചു.

Share This Article
Leave a comment