ട്രെയിനി നിയമനം       

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര എൽ ബി എസ് വനിതാ എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബർ 13 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 രാവിലെ 10  മണിക്ക് കോളജ് ഓഫീസിൽ ഹാജരാകണം.

Share This Article
Leave a comment