തായ്‌ലൻ്റിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിയ്ക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തു. 940 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശി മുഹമ്മദ് ഉകാഷിനെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ഒരു മാസത്തിനിടയിൽ ഇയാൾ മൂന്നു തവണ തായ്ലൻ്റ് യാത്ര നടത്തിയതായി രേഖകളിൽ നിന്നു മനസിലായി. മുമ്പും ഇയാൾ കഞ്ചാവ് കടത്താൻ തന്നെയാണ് യാത്ര ചെയ്തതെന്നും പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും വിശദമായ ചോദ്യം ചെയ്യലിനുമായി ഇയാളെ എക്സൈസിനു കൈമാറിയിട്ടുണ്ട്. ഇയാൾ സ്വന്തം നിലയ്ക്കാണോ മറ്റാരെങ്കിലും കഞ്ചാവു കടത്തിനു പിന്നിലുണ്ടോ എന്നത് കൂടുതൽ അന്വേഷണത്തിൽ മാത്രമേ വെളിപ്പെടു.