സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനം

At Malayalam
1 Min Read

കാസർകോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എം സി ആര്‍ സി കളില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക്  ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 11 ന് എന്‍ഡോസള്‍ഫാന്‍ സഹജീവനഗ്രാമത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

സ്പീച്ച് തെറാപ്പിസ്റ്റിൻ എട്ട് ഒഴിവുകളുണ്ട്. യോഗ്യത – എം എ എസ് എല്‍ പി അല്ലെങ്കില്‍ ബി എ എസ് എല്‍ പി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി – 40 വയസ്സ്.   ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് 10 ഒഴിവ്. യോഗ്യത – എം ഒ ടി  അല്ലെങ്കില്‍ ബി ഒ ടി,  അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  പ്രായപരിധി – 40 വയസ്സ്. ഫോണ് – 7034029301,  9645222573

Share This Article
Leave a comment