പുസ്തക പ്രകാശനത്തിന് ഷാർജയിലെത്തി സരിൻ , പാലക്കാടിനെ അറിയാവുന്നയാൾ ജയിക്കട്ടെന്ന് സൗമ്യ

At Malayalam
1 Min Read

പ്രചാരണത്തിൻ്റെ വേഗച്ചൂടിൽ നിന്ന് ഷാർജയുടെ പകൽച്ചൂടിലെത്തി പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി ഡോ: സരിൻ . ഇന്നലെ ഉച്ചയോടെ എത്തിയ സരിൻ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തി. തൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ സരിൻ എത്തിയതിൽ വലിയ സന്തോഷമെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ഡോ: സൗമ്യ സരിൻ പറഞ്ഞു.

സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിൽ വേദിയിൽ കയറാതെ സദസിൽ തന്നെയാണ് സരിൻ ഇരുന്നത്. മറ്റു വേദികളിലൊക്കെ കയറി പുസ്തകം ഏറ്റു വാങ്ങുകയും കൊടുക്കുകയും ഒക്കെ ചെയ്തു . കുടുംബം, ജോലി, രാഷ്ട്രീയം എന്നിവക്ക് തങ്ങൾ വ്യക്തമായ അതിരുകൾ നിർണയിച്ചിട്ടുണ്ടെന്ന് ഡോ : സൗമ്യ പ്രതികരിച്ചു.

സരിൻ്റെ രാഷ്ട്രീയത്തിൽ ഞാൻ ഇടപെടാറില്ല, അതുപോലെ ഞങ്ങളുടെ കരിയറും അത്തരത്തിൽ തന്നെ. പാലക്കാട് ആര് ജയിക്കണം എന്നതിലും തനിക്ക് അഭിപ്രായമുണ്ട്. വികസന കാര്യങ്ങളിൽ ഏറെ പിന്നിലാണ് പാലക്കാട്, ആ സ്ഥിതി മാറണം. പാലക്കാടിനെക്കുറിച്ച് ധാരണയുള്ള ആളാകണം ജയിക്കേണ്ടതെന്നും സൗമ്യ പറഞ്ഞു. സരിൻ രാത്രി തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു.

കോൺഗ്രസുകാരനായിരുന്ന ഡോ: പി സരിൻ സി പി എം ൽ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയും സോഷ്യൽ മീഡിയ പ്രവർത്തകയുമായ ഡോ: സൗമ്യ അതിക്രൂരമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. അതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധവും ഉണ്ടായിരുന്നു.

- Advertisement -
Share This Article
Leave a comment