വ്യാജവാർത്തയെന്ന് പി പി ദിവ്യ

At Malayalam
0 Min Read

തനിക്കെതിരായ അച്ചടക്ക നടപടിയിൽ പാർട്ടിയെ അതൃപ്തി അറിയിച്ചെന്ന വാർത്തകൾ തള്ളി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ. സി പി എം അംഗമെന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറയും. പാർട്ടി നടപടി അംഗീകരിക്കുന്നു. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തൻ്റെ പ്രതികരണമല്ല. വ്യാജ പ്രചാരണത്തെ തള്ളിക്കളയണമെന്നും ദിവ്യ ഫേസ് ബുക്കിൽ കുറിച്ചു.

Share This Article
Leave a comment