ഇപ്പോൾ വഹിക്കുന്ന കോന്നി തഹസിൽദാർ സ്ഥാനത്തു നിന്ന് ജോലി മാറ്റി നൽകണമെന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിനോട് അഭ്യർത്ഥിച്ചു. വലിയ ഉത്തരവാദിത്തങ്ങൾ വഹിയ്ക്കാനുള്ള മാനസികാവസ്ഥയിലല്ല താന്നിപ്പോഴെന്ന് അവർ വ്യക്തമാക്കി.
കളക്ടറേറ്റിലോ മറ്റോ സ്ഥലം മാറ്റം അനുവദിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇതിനിടെ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.
കാര്യക്ഷമതയോടെയല്ല എസ് ഐ ടി അന്വേഷണം നടക്കുന്നതെന്നും നവീൻ്റെ ആത്മഹത്യയ്ക്കു വഴി തെളിച്ചതിനു പിന്നിലുള്ള ഗൂഢാലോചന കൂടി അന്വേഷിക്കണമെന്ന് കോടതിയിൽ ആവശ്യമുന്നയിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.