ആരുടെ പിഴവായാലും അതീവ ഗുരുതരം

At Malayalam
1 Min Read

പുഴുവരിച്ച അരിയും കേടായ മൈദയും വിതരണം ചെയ്തത് മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന്. ഈ സംഭവം ഞെട്ടിക്കുന്നതാണന്നും കെട്ടികിടന്ന സാധനങ്ങളാണ് ഇങ്ങനെ വിതരണം ചെയ്തതെങ്കിൽ അത് ഗുരുതരമായ തെറ്റാണന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്ന മേപ്പാടി ഇ എം എസ് ഹാളിൽ എത്തി ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. മേപ്പാടി പഞ്ചായത്തംഗങ്ങൾ ജില്ലാ കളക്ടറേറ്റിലെത്തിയും പ്രതിഷേധിച്ചു.

ദുരന്തബാധിതരായവർക്ക് വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ ഇത്തരത്തിലുള്ള വലിയ വീഴ്ചയുണ്ടായതിൽ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നുണ്ടാകുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എത്തിച്ച സാധനങ്ങളാണ് ഭക്ഷ്യകിറ്റിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറയുന്നു.

ഗുരുതരമായ ഈ പിഴവു വരുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഭക്ഷ്യ ഉല്പന്നങ്ങൾ പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദേശം നൽകിയതായും ഭക്ഷ്യവകുപ്പു മന്ത്രി ജി ആർ അനിൽ അറിയിച്ചു.

Share This Article
Leave a comment