സംസ്ഥാന സ്കൂൾ കായിക മേള ഇന്ന് ‘ട്രാക്കിലിറങ്ങും’

At Malayalam
0 Min Read

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഏറ്റവും ആവേശകരമായ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് അത് ലറ്റിക്സ് മത്സരങ്ങൾ നടക്കുക. നിലവിൽ തിരുവനന്തപുരം ജില്ലയാണ് കായിക മേളയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്നത്.
ഫലം പ്രഖ്യാപിച്ച 349 ഇനങ്ങളിൽ നിന്ന് 843 പോയിന്റ്റുകളുമായാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം. 467 പോയിന്റ്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 449 പോയിന്റ്റുമായി തൃശ്ശൂർ മൂന്നാമതുമാണ്.

Share This Article
Leave a comment