മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലിസിൽ പരാതി നൽകി. ഇന്നലെ ഓഫിസ് സമയത്തിനു ശേഷം ഇറങ്ങിയതായും കുറച്ചു വൈകുമെന്ന് വീട്ടിൽ വിളിച്ചു പറഞ്ഞതായുമാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.
രാത്രി ഏറെ വൈകിയിട്ടും ചാലിബിനെ കാണാതായപ്പോൾ മൊബയിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ആയിരുന്നു. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. കോഴിക്കോടാണ് ഫോണിൻ്റെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത്.
ചാലിബിനെ കുറിച്ച് എന്തെങ്കിലും അറിയുന്നവർ 9846506742, 9048485374, 9745124040 ഈ നമ്പറുകളിലോ തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലിസ് അറിയിക്കുന്നു.