മലപ്പുറം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മെക്കാനിക്ക് തസ്തികയില്‍ ഓപ്പണ്‍ – 2, ഇ ടി ബി -1, എസ് സി -1 വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുകളുണ്ട്.
യോഗ്യത: ഐ ടി ഐയില്‍ നിന്നോ എന്‍ ടി സിയില്‍ നിന്നോ ഓട്ടോ ഇലക്ട്രിഷ്യന്‍ അല്ലെങ്കില്‍ മെക്കട്രോണിക്സ്. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 41 വയസ്സ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ശമ്പളം: ദിവസം -715 രൂപ.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.