ഹിന്ദുക്കളായ ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഗ്രൂപ്പിൻ്റെ അഡ്മിൻ സ്ഥാനത്തു കണ്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ്റെ മൊഴിയെടുത്തു.
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ആവർത്തിച്ച് ഗോപാലകൃഷ്ണൻ പറഞ്ഞു. വാട്സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകൾ പറഞ്ഞാണ് താൻ അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാൽ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് പറഞ്ഞിട്ടില്ല. ഡി സി പി ഭരത് റെഡിയാണ് മൊഴിയെടുത്തത്. കെ ഗോപാലകൃഷ്ണൻ ഉപയോഗിച്ചിരുന്ന സാംസംഗ് ഫോണും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിച്ചു.