ബി ജെ പിക്കെതിരെ വിമർശനം തുടർന്ന് സന്ദീപ് വാര്യർ

At Malayalam
1 Min Read

രൂക്ഷ വിമർശനം തുടർന്നു ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ. പാലക്കാട് തന്നെപ്പോലെ സ്വന്തം പാർട്ടിയായ ബി ജെ പി യിൽ നിന്ന് അവഗണനയും അപമാനവും ഏൽക്കുന്ന നിരവധി സന്ദീപ് വാര്യർമാരുണ്ട്. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് നേതാക്കൻമാരുടെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുള്ള ശ്രമവും ഉണ്ടാകുന്നില്ലെന്നും വാര്യർ പറഞ്ഞു.

ഇപ്പോഴും താൻ ബി ജെ പിയിൽ തന്നെയുണ്ട്. നടപടി എടുക്കാൻ മാത്രം വളർന്ന നേതാവല്ല താന്നെന്നും വാര്യർ .സി പി എം മായി ഒരു വിധത്തിലുള്ള ചർച്ചയും ഇതുവരേയും നടത്തിയിട്ടില്ല. പാലക്കാട് പ്രചരണത്തിനായി ഒരു കാരണവശാലും താൻ പോകില്ലെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു തവണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ വിളിച്ചിരുന്നു. അപ്പോഴും താൻ ഉന്നയിച്ച പരാതിയിൽ നടപടിയുണ്ടായില്ല. താൻ, തൻ്റെ നാട്ടിലെ സാധാരണക്കാരായ ബി ജെ പി പ്രവർത്തകർക്കൊപ്പം തുടരുമെന്നും അതിനാരുടേയും പിന്തുണ ആവശ്യമില്ലെന്നും വാര്യർ പറയുന്നു.

സി പി എം തന്നെകുറിച്ച് നല്ലതു പറഞ്ഞന്നറിഞ്ഞു. അതിന് അവരോട് നന്ദിയുണ്ട്. ആ പാർട്ടിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് തനിക്കറിവില്ല. അതിനാൽ അത്തരം ചോദ്യങ്ങൾക്കിപ്പോൾ പ്രസക്തിയിലെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് ജില്ലയിൽ തനിക്ക് നിരന്തരമായ അവഗണനയും അപമാനവും ഉണ്ടായി. അതിനു പിന്നിൽ ആരാണെന്നറിയാം. ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ഉദേശിച്ച് പേരു പറയാതെ സന്ദീപ് വാര്യർ പറഞ്ഞു

Share This Article
Leave a comment