പൊലിസിലെ സമാന്തര ഇൻ്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം പിരിച്ചുവിട്ടു. ആഭ്യന്തര ചുമതലയുണ്ടായിരുന്ന എ ഡി ജി പി എം ആർ അജിത് കുമാർ തുടങ്ങിയ സംവിധാനമാണ് ഇപ്പോൾ ഇല്ലാതായത്. യൂണിറ്റിലുണ്ടായിരുന്ന 40 ഉദ്യോഗസ്ഥരോട് മാതൃ വിഭാഗത്തിലേക്കു മടങ്ങാനും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാം നിർദേശം നൽകി.
സംസ്ഥാന – ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ രഹസ്യ സംവിധാനം അജിത്കുമാർ ഉണ്ടാക്കിയെടുത്തത്. ഈ സംവിധാനത്തെക്കുറിച്ച് ഡി ജി പിക്ക് പോലും അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.