നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട് വൈകിപ്പിക്കുന്നത് പി.പി ദിവ്യയെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല. ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയമായി രക്ഷിക്കുകയാണെന്നും ഇപ്പോൾ കണ്ടതെല്ലാം നാടകമാണെന്നും ചെന്നിത്തല പറഞ്ഞു.
ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ.മുരളീധരനും പറഞ്ഞു. സിപിഐഎമ്മിന്റെ നിലപാട് എന്താണെന്ന് എല്ലാവർക്കും മനസിലായി. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ട്. കളക്ടറെ കൊണ്ടുവരെ മൊഴിമാറ്റുന്ന അവസ്ഥയാണ്. ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടറാണെന്നും കെ മുരളീധരൻ പറഞ്ഞു. കണ്ണൂർ കളക്ടർ സിപിഐഎമ്മിൻറെ ചട്ടുകമായി മാറിയെന്നും മുരളീധരൻ വിമർശിച്ചു.