പ്രശസ്ത സിനിമാ എഡിറ്റർ നിഷാദ് യൂസ്ഫ് ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിയായ നിഷാദ് യൂസ്ഫ് 43 വയസ്സായിരുന്നു .
തല്ലുമാലയിലൂടെ മികച്ച എഡിറ്റർക്കുള്ള കേരളാ സംസ്ഥാന അവാർഡ് ജേതാവായ നിഷാദ് യൂസ്ഫ് ഉണ്ട, സൗദി വെള്ളക്ക, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ.മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.