ബി എസ്‌ സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെന്റ്

At Malayalam
0 Min Read

2024 – 25 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിംഗ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തുന്നു. www.lbscentre.kerala.gov.in  വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക്  വെബ്‌സൈറ്റിൽക്കൂടി കോളജ് ഓപ്ഷനുകൾ ഒക്‌ടോബർ 29 ന് 5 മണി വരെ സമർപ്പിക്കാം.  

സർക്കാർ കോളജ് ഒഴികെ മറ്റു കോളജുകളിൽ അഡ്മിഷൻ നേടിയവർക്ക് എൻ ഒ സി  ആവശ്യമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ ഒക്‌ടോബർ 30 ന് പ്രവേശനം  നേടണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 – 2560363, 64.

Share This Article
Leave a comment