പാലക്കാട് തേങ്കുറിശ്ശിയിൽ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തതിൻ്റെ പേരിൽ അരുംകൊല ചെയ്യപ്പെട്ട അനീഷിൻ്റെ കേസിൽ, കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചു. അനീഷിൻ്റെ ഭാര്യ ഹരിതയുടെ അച്ഛനായ ഇലമന്ദം കുമ്മാണി പ്രഭുകുമാർ, അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് എന്നിവർക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും വിധിച്ചു.
പാലക്കാട് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായകറാവുവിൻ്റേതാണ് വിധി. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 2020 ലെ ക്രിസ്തുമസിൻ്റെ ദിവസമാണ്. വിവാഹം കഴിഞ്ഞ് 88 ആമത്തെ ദിവസമാണ് അനീഷ് അരും കൊലക്ക് ഇരയായത്.
അനീഷിന് 27 ഉം ഹരിതക്ക്19 ഉം വയസായിരുന്നു പ്രായം. വിവാഹശേഷം പൊലിസ് സ്‌റ്റേഷനിൽ വച്ച് ഒത്തു തീർപ്പിനു ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പൊലിസ് സ്‌റ്റേഷനിൽ വച്ച് ഹരിതയുടെ പിതാവ് 90 ദിവസത്തിനുള്ളിൽ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എൺപത്തി എട്ടാം ദിവസം അങ്ങനെ സംഭവിക്കുകയും ചെയ്തു.