സൈക്കോളജിസ്റ്റ് ഒഴിവ്

At Malayalam
0 Min Read

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനു കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (ആഴ്ചയിൽ രണ്ടു ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം എസ് സി സൈക്കോളജി / എം എ സൈക്കോളജി. ശമ്പളം 12,000 രൂപ.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബ൪ അഞ്ചിന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 0484 – 2990744, 9405002183.

Share This Article
Leave a comment