അഞ്ചാം തവണയും ഒന്നാമതായി അമൃത

At Malayalam
1 Min Read

സ്വന്തം റെക്കോർഡുകൾ തിരുത്താനായി അമൃത ആറാം തവണയും കളിക്കളത്തിലെത്തി. ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അമൃത ബാബു ഇത് അഞ്ചാം തവണയാണ് കളിക്കളത്തിലെ റാണിയാകുന്നത്. എല്ലാ തവണയും ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനം നേടി തന്നെയായിരുന്നു മടക്കം.

ജൂനിയർ വിഭാഗം ലോംഗ് ജമ്പിൽ മത്സരിച്ചു തുടങ്ങിയ അമൃത ഇപ്പോൾ സീനിയർ വിഭാഗം ലോംഗ് ജമ്പിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. 2018, 2019, 2020, 2021 വർഷങ്ങളിൽ ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കായിക മത്സരങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നു തന്നെയാണ് ഈ പതിനേഴുകാരിയുടെ ആഗ്രഹം.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ സ്വദേശിനിയാണ് അമൃത. സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ ഖോ ഖോ, ലോംഗ് ജമ്പ്, ഫൂട്ബോൾ എന്നീ വിഭാഗങ്ങൾക്ക് കൂടി പങ്കെടുക്കാൻ ഇപ്പോൾ തയ്യാറെടുക്കുകയാണ് ഈ കൊച്ചു മിടുക്കി

- Advertisement -
Share This Article
Leave a comment