ന്യൂഡൽഹിയിൽ നവംബർ 14 മുതൽ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി രണ്ട് ഗേൾ ഗൈഡുകളുടെയും രണ്ട് ബോയ് ഗൈഡുകളുടെയും പാനൽ തയ്യാറാക്കുന്നു. ആകെ നാലു പേർക്കാണ് അവസരം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. ഉയർന്ന പ്രായപരിധി 30 വയസ്. ഗേൾ – ബോയ് ഗൈഡുകൾക്ക് പ്രതിഫലം ലഭിക്കും.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഇൻഫർമേഷൻ ഓഫീസ്, കേരള ഹൗസ്, 3 – ജന്ദർ മന്ദർ റോഡ്, ന്യൂഡൽഹി – 110001 എന്ന വിലാസത്തിൽ നവംബർ 4നകം അപേക്ഷ ലഭ്യമാക്കണം. ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കും.