വനം മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ നീക്കവുമായി എൻ സി പി. നിലവിൽ മന്ത്രിയാകാൻ തോമസ് കെ തോമസിന് സാധ്യതയുണ്ടാകില്ല എന്നു കണ്ടു കൊണ്ടാണ് ഈ നീക്കം. തോമസിനെ മന്ത്രിയാക്കുന്നില്ലെങ്കിൽ പിന്നെ തങ്ങൾക്കു മന്ത്രിയേ വേണ്ട എന്ന നിലപാടെടുക്കാനാണ് തീരുമാനം.
ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാലുടനേ തന്നെ എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനെ കണ്ട് ഇക്കാര്യം അറിയിക്കാനാണ് നീക്കം. എന്നാൽ മന്ത്രിയെ പിൻവലിക്കുന്നതിലും എൽ ഡി എഫ് വിടുന്നതിനും ഭൂരിപക്ഷം ജില്ലാ പ്രസിഡൻ്റുമാരും എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന സീനിയർ നേതാക്കൻമാരും എതിരാണ്. പാർട്ടിക്ക് മന്ത്രി ആവശ്യമാണെന്നാണ് ഇവരുടെ അഭിപ്രായം. തോമസ് കെ തോമസിനെ എന്തു വില കൊടുത്തും മന്ത്രിയാക്കണമെന്ന നിലപാടാണ് പി സി ചാക്കോയ്ക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമുള്ളത്.