സ്പോർട്സ് അഫയേഴ്സ് സെക്രട്ടറിയായിരുന്ന പ്രണബ് ജ്യോതി നാഥിനെ ചീഫ് ഇലക്ഷൻ ഓഫിസറായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയമിച്ചു. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് പ്രണബിനെ തെരഞ്ഞെടുത്തത്. ചീഫ് ഇലക്ഷൻ ഓഫിസറായിരുന്ന സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതിനാലാണ് പ്രണബ് ജ്യോതിനാഥിനെ പകരം നിയമിച്ചത്.