മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്ക് എതിരെ സി പി എം ഉടനേ നടപടി എടുത്തേക്കില്ല. നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകട്ടെയെന്നാണ് സി പി എം സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. മാധ്യമങ്ങൾക്ക് എതിരെ എൻ എൻ കൃഷ്ണദാസ് അധിക്ഷേപ പരാമർശം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കുറുമാറ്റ കോഴ വിവാദം സി പി എം സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല.