തിരുവനന്തപുരം പേരൂർക്കടയിൽനിന്ന് കുടിവെള്ളമെത്തിക്കുന്ന, വാട്ടർ അതോറിറ്റിയുടെ 400 എം എം പ്രെമോ പൈപ്പിൽ അമ്പലമുക്ക് സാന്ത്വന ജംഗ്ഷന് സമീപം ഇന്നു രാവിലെ അഞ്ചരയോടെയുണ്ടായ പൊട്ടൽ പരിഹരിക്കുന്നതിനുള്ള അടിയന്തര ജോലികൾ നടക്കുന്നതിനാൽ അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, പട്ടം എന്നീ മേഖലകളിൽ കുടിവെള്ളം തടസ്സപ്പെടും. നാളെ ( ഒക്ടോബർ – 26 ) രാവിലെ 6 മണിയോടുകൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു.
Recent Updates