കൊല്ലം കിഴക്കുംഭാഗത്ത് 2.5 കിലോ കഞ്ചാവുമായി പിടിയിലായി

At Malayalam
1 Min Read

രണ്ടരക്കിലോയിലിധികം കഞ്ചാവുമായി കൊല്ലത്ത് യുവാവ് പിടിയിൽ. കൊല്ലം ജില്ലയിലെ കിഴക്കുംഭാഗം പരുത്തിവിളയിൽ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ചില്ലറ വിൽപ്പനക്കായി കഞ്ചാവു പൊതികൾ നിറച്ചു കൊണ്ടിരിക്കവേയാണ് പിടിയിലായത്. ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന അലി, അനസ് എന്നീ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

അഞ്ചിലധികം കഞ്ചാവു കേസുകളിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടവരുടെ ഉൾപ്പടെ ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോൾ ഓടി രക്ഷപ്പെട്ട അലിയെ നേരത്തേ പൊലിസ് പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യം നേടി ഇയാൾ പുറത്തിറങ്ങുകയായിരുന്നു. അന്ന് കസ്റ്റഡിയിലെടുത്തപ്പോൾ കൈവശം ഉണ്ടായിരുന്ന കഞ്ചാവിൻ്റെ അളവ് കുറവായിരുന്നതിനാലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Share This Article
Leave a comment