വിദ്യാർഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം. മേളയുടെ തീയതി രേഖപ്പെടുത്തണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സി ഡി യും ഒപ്പം എ 4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ”കേരള സ്‌കൂൾ കലോത്സവം 2024 – 25′ എന്ന് രേഖപ്പെടുത്തണം. ലോഗോ നവംബർ 10ന് വൈകിട്ട് 5 നകം പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തിൽ ലഭിക്കണം.