സൈനിക ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വിമുക്തഭട വികസന കോർപ്പറേഷനായ കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം. കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമാണ് അവസരം. എംകോം യോഗ്യതയും ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ പ്രാവീണ്യവും അഞ്ചു വർഷത്തെ പ്രവർത്തി പരിചയവും വേണം. 50 വയസ് കഴിയരുത്.
വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ സഹിതം Kexconkerala2022@gmail.com ൽ 25 വൈകുന്നേരം 4 മണിക്ക് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471- 2320771.