ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാർച്ച് അഞ്ചിന് തുടങ്ങും. 14 ന് രാത്രി ഗുരുതി തർപ്പണത്തോടെ സമാപിക്കും. 13 നാണ് പൊങ്കാല. മാർച്ച് അഞ്ചിന് രാവിലെ 10 ന് കാപ്പുകെട്ടി കുടിയിരുത്തും.
ഉത്സവത്തിന്റെ മൂന്നാംദിവസമായ ഏഴിന് രാവിലെ 9.15 ന് കുത്തിയോട്ട വ്രതം, 13 ന് രാവിലെ 10.15 ന് പൊങ്കാല അടുപ്പിൽ തീപകരും. ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദിക്കും. വൈകീട്ട് 7.45 ന് കുത്തിയോട്ട ബാലൻമാർക്ക് ചൂരൽകുത്ത്, രാത്രി 11.15 ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14 ന് രാവിലെ 11 ന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 10 ന് കാപ്പഴിക്കും. പുലർച്ചെ ഒരുമണിക്ക് ഗുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.