നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23ന് നടത്തും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം.
താത്പര്യമുള്ള വിദ്യാർഥികൾ രാവിലെ 11ന് മുമ്പ് കോളജിലെത്തി രജിസ്റ്റർ ചെയ്യണം.
എസ് എസ് എൽ സി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ് സി / എസ് ടി / ഒ ഇ സി വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497688633.