ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റ് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്

At Malayalam
1 Min Read

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ( Depression ) ശക്തി പ്രാപിച്ചു. നാളെയോടെ (ബുധൻ) ‘ദാന’ ചുഴലിക്കാറ്റായും ( Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ച് അന്ന് രാത്രി (വെള്ളിയാഴ്ച) അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനിടയിൽ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

ഇതിൻ്റെ ഭാഗമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ ( കൂടുതലും മലയോര മേഖലകളിൽ ) മഴക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share This Article
Leave a comment