അവസരങ്ങൾ

At Malayalam
1 Min Read

കമ്പ്യൂട്ടർ അസിസ്റ്റന്റ് / എൽ ഡി ടൈപ്പിസ്റ്റ്

ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ / ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് / എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി ഒ, പിൻ – 686002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0481 – 2563496.

Share This Article
Leave a comment