എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഫ്ളീറ്റ് മാനേജർ – മെയിന്റനൻസ് തസ്തികയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് / നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമയും എം ഇ ഒ ക്ലാസ് ഒന്ന് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ് ജി).
45 വയസ്സിൽ താഴെ പ്രായമുള്ള ( ഇളവുകൾ അനുവദനീയം ) ബോട്ട് /ഷിപ്പ് / ഷിപ്പ് യാർഡ് ഫീൽഡിൽ 12 വർഷത്തെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം.