കേരള രാഷ്ട്രീയത്തിലെ പ്രതിരോധത്തിൻ്റെ ആൾ രൂപം, വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് ഇന്ന് 101 വയസുപൂർത്തിയായി. അഞ്ചു വർഷമാകുന്നു വി എസ് എന്ന രാഷ്ട്രീയ ഇതിഹാസം പൊതുരംഗത്തു നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട്. എന്നാലും വി എസ് എന്ന രണ്ടക്ഷരത്തെ കേരളം ഇന്നും നെഞ്ചോടു ചേർത്ത് പിടിക്കുകയാണ്, ഒട്ടൊരു വികാരവായ്‌പ്പോടെ തന്നെ.
ബാല്യം മുതൽ അതി കഠിനമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി വന്ന കാരിരുമ്പിൻ്റെ കരുത്തു കൂടിയാണ് വി എസ്. അനീതികളോട് സമരസപ്പെടാൻ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. അഴിമതിക്കെതിരെ വി എസ് ഉയർത്തിയ പടവാൾ ഇന്നും സമൂഹത്തിൻ്റെ കണ്ണു തുറപ്പിക്കുന്നതാണ്. തൊഴിലാളി – വർഗ സമരങ്ങളുടേയും ഐതിഹാസികമായ പുന്നപ്ര- വയലാർ സമരങ്ങളുടെയും നായകന്, കേരളത്തിൻ്റെ വിപ്ലവ സൂര്യന് ഹൃദയാഭിവാദ്യം.