പാലക്കാട് സരിൻ, ചേലക്കര പ്രദീപ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി പി എം

At Malayalam
1 Min Read

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ് വിട്ടു വന്ന ഡോ. പി സരിനും ചേലക്കരയിൽ മുൻ എം എൽ എ യു ആർ പ്രദീപും സ്ഥാനാർഥികളാകും. യു ഡി എഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻ ഡി എ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. പ്രിയങ്ക ഗാന്ധി യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിൽ എൽ ഡി എഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയെ സി പി ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a comment