എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യുതി നിയന്ത്രണം

At Malayalam
1 Min Read

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 K W ന്റെ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെ ഭാഗികമായി കെ എസ് ഇ ബി സപ്ലൈ ഓഫ് ആക്കും. പി ഡബ്ല്യു ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. കെ എസ് ഇ ബി സപ്ലൈ ഓഫ് ചെയുമ്പോൾ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാൻ ഒന്നാം ബാക്കപ്പ് ആയും രണ്ടാം ബാക്കപ്പായും താത്കാലിക ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.

ഈ ജോലിയുടെ സമയപരിധിയിൽ എല്ലാ വകുപ്പ് മേധാവികളും ഹാജരായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, പൊലീസ് , ഫയർ ഫോഴ്സ്, 108 ആംബുലൻസ് സേവനങ്ങൾക്കും ജോലിയെ സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ട്രയൽ റൺ ഒക്ടോബർ 19 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 ന് നടത്തും.

ട്രയൽ റണ്ണിന്റെ സമയത്തും അറ്റകുറ്റപ്പണി നടക്കുന്ന ഞായറാഴ്ച (20) രാവിലെ 7 മുതൽ ഉച്ചക്ക് 11 വരെയും വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം മെഡിക്കൽ കോളജിന്റെ സേവനം ഉപയോഗപ്പെടുത്തുവാൻ സമീപത്തെ ആശുപത്രികളോടും ആരോഗ്യ പ്രവർത്തകരോടും പൊതുജനങ്ങളോടും ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അഭ്യർത്ഥിച്ചു.

- Advertisement -
Share This Article
Leave a comment