അക്ഷയ സംരംഭം: അഭിമുഖം 21ന്

At Malayalam
1 Min Read

സംസ്ഥാന ഐ ടി മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷൻ, മൂക്കോലക്കൽ ജംഗ്ഷൻ എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ സമർപ്പിച്ചവരിൽ നിയമപ്രകാരം യോഗ്യത നേടിയ അപേക്ഷകർക്കായുള്ള അഭിമുഖം ഒക്ടോബർ 21 രാവിലെ 11 മുതൽ നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സണിന്റെ ചേംബറിൽ വച്ചു നടത്തും.

നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അപേക്ഷകർ അക്ഷയ ജില്ലാ ഓഫീസിൽ നിന്ന് നൽകിയിട്ടുള്ള ഇ – മെയിലിന്റെ പ്രിന്റൗട്ട്, അസൽ ഫോട്ടോ ഐ ഡി കാർഡ് എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in , 0471- 2334070, 2334080

Share This Article
Leave a comment