പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇറക്കുമതി സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതിൽ പ്രതിഷേധവുമായി കെ പി സി സി സോഷ്യൽ മീഡിയ കൺവീനറായ പി സരിൻ രംഗത്ത്. ഇന്ന് ഉച്ചതിരിഞ്ഞ് താൻ മാധ്യമങ്ങളെ കാണുമെന്ന് പി സരിൻ പറഞ്ഞു. തുടക്കം മുതൽ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത പറഞ്ഞു കേട്ടവരിൽ സരിൻ ആയിരുന്നു മുൻപന്തിയിൽ.
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ നേതാക്കളെല്ലാം രാഹുലിൻ്റെ അടക്കം ചിത്രങ്ങളും വാർത്തകളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റു ചെയ്തിരുന്നു. പാർട്ടിയുടെ സോഷ്യൽ മീഡിയ കൺവീനറായ സരിൻ ഇതുവരെ ചിത്രങ്ങളോ വാർത്തയോ ഒന്നും ഷെയർ ചെയ്തിട്ടുമില്ല. എല്ലാം വേണ്ട സമയത്ത് ചെയ്യും എന്നാണ് ഇതു സംബന്ധിച്ച് പി സരിൻ പറഞ്ഞത്.