മന്ത്രിസഭായോ​ഗ തീരുമാനങ്ങൾഒക്ടോബർ – 16

At Malayalam
1 Min Read

10 ലക്ഷം രൂപ ധനസഹായം

കണ്ണൂർ ജില്ലയിൽ മാലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പി ഇ ടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിൽ സ്കൂൾ മൈതാനത്തിനു സമീപം ഉപയോഗ ശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർത്ഥി ആദർശിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ വഴയില – പഴക്കുറ്റി – കച്ചേരിനട – 11-ാം മൈൽ റീച്ച് 1 നാലുവരി പാത (വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ) നിർമ്മാണത്തിനായുള്ള ടെണ്ടർ അംഗീകരിച്ചു.

- Advertisement -
Share This Article
Leave a comment