മലപ്പുറത്ത് ബസ് അപകടം, 5 പേർക്ക് പരിക്ക്

At Malayalam
1 Min Read

മലപ്പുറത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കുപറ്റി. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കു പോയ ബസിൻ്റെ നിയന്ത്രണം എടവണ്ണ പാലപ്പറ്റയിൽ വച്ചാണ് നഷ്ടമായത്. പരിക്കു പറ്റിയവർ എടവണ്ണ ഇ എം സി ആശുപത്രിയിൽ ചികിത്സയിലാണ്.

ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ വേണ്ടി നിർത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചെറിയ മഴയും പ്രദേശത്ത് പെയ്യുന്നുണ്ടായിരുന്നു. ബ്രേക്കിംഗ് സിസ്റ്റത്തിനുണ്ടായ തകരാറാണ് അപകടകാരണമെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസിൻ്റെ ടയറുകൾ എല്ലാം ഓടി പഴകിയതാണെന്ന് നാട്ടുകാരും പറയുന്നു. 25 ഓളം യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തിരുന്നത്.

Share This Article
Leave a comment