ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ

At Malayalam
1 Min Read

താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് നടൻ ജയസൂര്യ. തനിക്കെതിരെ നടി നൽകിയ പീഡന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇപ്പോൾ ഈ ആരോപണം ഉന്നയിച്ചിരിക്കുന്ന വ്യക്തിയുമായി തനിക്ക് ഒരു അടുപ്പവുമില്ല, അവരെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലിസ് സ്‌റ്റേഷനിൽ മൊഴി നൽകാൻ എത്തിയ ജയസൂര്യ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

കുറേക്കാലം മുമ്പ് ഇവർ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നു എന്നു കാണിച്ച് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ടല്ലോ. ഇപ്പോഴാണ് ഇത്തരത്തിൽ ഫെയ്ക് അലിഗേഷനുമായി വരുന്നത്. മാധ്യമങ്ങൾ തനിക്കു പറയാനുള്ള സ്പേസ് നൽകുന്നുണ്ട്. ഒരു സാധാരണക്കാരനാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടിരുന്നെങ്കിൽ അയാളെ ആരും സപ്പോർട്ടു ചെയ്യില്ല. സമൂഹത്തിൽ അയാൾ കുറ്റവാളിയാകും, അയാളുടെ കുടുംബം തകരും. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിനൊക്കെ മറുപടി പറയേണ്ടുന്ന ബാധ്യത തനിക്കില്ലെന്നും ജയസൂര്യ പറഞ്ഞു. പൊലിസിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പറയാനില്ലെന്നും ജയസൂര്യ പറഞ്ഞു.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിലാണ് ആരോപണത്തിനിടയായ സംഭവം ഉണ്ടായത് എന്നാണ് നടി പറയുന്നത്. നിലവിൽ ഹൈക്കോടതി ഉപാധികളോടെ ജയസൂര്യക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.

Share This Article
Leave a comment