എറണാകുളം നായരമ്പലം സ്വദേശിയായ ജോസഫ് ഭാര്യയുടെ കുത്തേറ്റു മരിച്ചു. ജോസഫിൻ്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പൊലിസ് പറയുന്നു.
പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ട ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയാലേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലിസ് പറയുന്നു.