കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

At Malayalam
1 Min Read

*ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ

സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കായിക മേള ‘കളിക്കളം – 2024 ‘ന് ഈ മാസം 28 ന് കാര്യവട്ടത്തെ എൽ എൻ സി പി ഗ്രൗണ്ടിൽ തുടക്കമാകും. ഒക്ടോബർ 30 വരെയാണ് മേള നടക്കുക.

കളിക്കളം – 2024 കായികമേളയുടെ ലോഗോ പ്രകാശനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു, വകുപ്പു ഡയറക്ടർ ഡോ: രേണു രാജിന് നൽകി പ്രകാശനം ചെയ്തു. ‘ ബുമ്പാ ‘ എന്നു പേരിട്ടിരിക്കുന്ന കരടിക്കുട്ടിയാണ് ഇത്തവണത്തെ കളിക്കളത്തിൻ്റെ ഭാഗ്യ ചിഹ്നം.

ലോഗോ പ്രകാശന ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ (വിദ്യാഭ്യാസം) ബിപിൻ ദാസ് വൈ, ഡെപ്യൂട്ടി ഡയറക്ടർ ( റ്റി ആർ ഡി എം) ഷുമിൻ എസ് ബാബു, അസി : ഡയറക്ടർ (പബ്ലിസിറ്റി) സുധീർ എസ്, ജൂനിയർ സൂപ്രണ്ട് ഷിനു ബാബുക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -
Share This Article
Leave a comment