ഹരിയാനയുടെ ചുമതല ഒഴിഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബറിയ. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. തോൽവി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ നേതാക്കളുടെ സ്വാർത്ഥതയാണ് കാരണമെന്നതടക്കം രാഹുൽ ഗാന്ധി ഹരിയാനയിലെ നേതാക്കൻമാരെ അതി രൂക്ഷമായി വിമർശിച്ചിരുന്നു.