നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മെമ്മറി കാർഡ് ചോർന്നതിൽ പൊലീസ് അന്വേഷണമില്ല. ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കില്ല. പരാതിക്കാരിക്ക് പുതിയ ഹജി നൽകാമെന്നും കോടതി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും, എഫ് ഐ ആർ ഇട്ട് കേസ് എടുക്കണമെന്നുമായിരുന്നു അതിജീവിതയുടെ ഹർജി.