ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

At Malayalam
0 Min Read

ഗവർണർക്കെതിരെ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ് എന്നു തന്നെയാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്. വിശ്വാസ്യതയില്ലെന്ന പരാമർശത്തിൽ ഗവർണറെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അഭിമുഖത്തിൽ ഒരിടത്തും താൻ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഒന്നും മറയ്ക്കാനില്ല. പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റെന്നും മുഖ്യമന്ത്രിയുടെ കത്ത്.

Share This Article
Leave a comment