സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ പൊലിസ് അറസ്റ്റു ചെയ്തു. കൊച്ചി കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റു ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ജുവനൈൽ ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.