മാമ്പഴക്കരയിൽ 26 കാരനെ ആറ്റിൽ വീണു കാണാതായി

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ, പെരുമ്പഴുതൂർ വില്ലേജിൽ മാമ്പഴക്കര ഈരാറ്റിൻപുറം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേരിൽ ഒരാളെ കാണാതായി. കീഴാരൂർ വില്ലേജിലെ മണവാരി കോവിലുവിള സ്വദേശി വിഷ്ണു (26) വിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രാത്രി 9.00 മണി വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നു രാവിലെ വീണ്ടും തുടരുമെന്ന് പൊലിസ് അറിയിച്ചു.

Share This Article
Leave a comment