കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസ് യെച്ചൂരിയുടെ ആദ്യ സ്മാരകം

At Malayalam
1 Min Read

അന്തരിച്ച സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിൽ കേരളത്തിൽ ഉയരുന്ന ആദ്യ സ്മാരകമായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസ് മാറും. നിർമാണം പൂർത്തിയായി വരുന്ന മന്ദിരത്തിന് സീതാറാം യെച്ചൂരിയുടെ പേരു നൽകാൻ പാർട്ടി തീരുമാനിച്ചു. നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഏരിയ കമ്മിറ്റികളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി. 13 ലോക്കൽ കമ്മിറ്റികൾ കാഞ്ഞിരപ്പള്ളിക്കു കീഴിൽ വരുന്നുണ്ട്. കാഞ്ഞിരപ്പള്ളി കുരിശു കവല ജംഗ്ഷനിലാണ് ഓഫിസ് സ്ഥാപിക്കുന്നത്. മൂന്നു നിലകളിലായി നിർമിക്കുന്ന ഓഫിസിനോടനുബന്ധിച്ച് ഒരു ഓഡിറ്റോറിയവും സ്ഥാപിക്കുന്നുണ്ട്.

Share This Article
Leave a comment